ഗോരക്ഷകരുടെ കീഴിൽ നടക്കുന്ന അതിക്രമങ്ങൾക്ക് എതിരെ സുപ്രീം കോടതി 

രാജ്യത്ത് ഗോ രക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ കര്‍ശനമായി തടയാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അക്രമം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ തലങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കണം. ഹൈവെകളില്‍ പട്രോളിങ് ശക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.

 
ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ തെഹ്സാന്‍ പൂനേവാല ഉള്‍പ്പടെയുള്ളവര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. അക്രമങ്ങള്‍ കര്‍ശനമായി തടയേണ്ടതാണെന്ന് കോടതി വ്യക്തമാക്കി. നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ ഇതിനായി ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. ജില്ലാതലങ്ങളില്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ അക്രമങ്ങള്‍ തടയുന്നതിനായി നോഡല്‍ ഓഫീസര്‍മാരായി ഒരാഴ്ചക്കകം നിയമിക്കണം. ഹൈവേകളില്‍ പട്രോളിംഗ് ശക്തമാക്കണം.

Leave a Reply

Your email address will not be published. Required fields are marked *