കേരളത്തിന്‍റെ പ്രതിനിധിയായി കണ്ണന്താനം

ദില്ലി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ മ​ന്ത്രി​സ​ഭാ അ​ഴി​ച്ചു​പ​ണി നടന്നു. രാ​ഷ്‌ട്രപ​തിഭ​വ​നി​ൽ 10.30-നാ​ണ് 9 പു​തി​യ മ​ന്ത്രി​മാ​ര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെയ്തത്.

പുനഃസംഘടനയുടെ ഭാഗമായി നാല് പേർക്ക് കാബിനെറ്റ് പദവി നൽകി. നിലവിൽ വാണിജ്യ സഹമന്ത്രിയായ നിർമല സീതാരാമൻ, ഊർജവകുപ്പിന്‍റെ സ്വതന്ത്ര ചുമതല വഹിക്കുന്ന പീയുഷ് ഗോയൽ, പാർലമെന്‍ററികാര്യ സഹമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി, പെട്രോളിയംവകുപ്പിന്‍റെ സ്വതന്ത്ര ചുമതല വഹിക്കുന്ന ധർമേന്ദ്ര പ്രധാൻ എന്നിവരാണ് കാബിനെറ്റ് പദവിയിലേക്ക് എത്തി.

നരേന്ദ്ര മോദി സർക്കാർ മൂന്നു വർഷം പൂര്‍ത്തിയാക്കിയതിനു പിന്നാലെ നടന്ന പുനഃസംഘടനയിൽ സഹമന്ത്രിമാരായി അൽഫോൺസ് കണ്ണന്താനം അശ്വനി കുമാർ ചൗബെ (ബിഹാർ), ശിവ് പ്രതാപ് ശുക്ല (ഉത്തർപ്രദേശ്), വീരേന്ദ്ര കുമാർ (മധ്യപ്രദേശ്), അനന്തകുമാർ ഹെഗ്ഡെ (കർണാടക), രാജ് കുമാർ സിംഗ് (ബിഹാർ), ഹർദീപ് സിംഗ് പുരി (മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥൻ), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാൻ), സത്യപാൽ സിംഗ് (ഉത്തർപ്രദേശ്) എന്നിവരാണ് സത്യപ്രതിജ്ഞ ചെയതത്. 

Leave a Reply

Your email address will not be published. Required fields are marked *