മെഡിക്കല്‍ പ്രവേശനം: വിദ്യാര്‍ത്ഥിനി ആത്മഹത്യചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. തമിഴ്‌നാട്ടിലെ അരിയല്ലൂര്‍ കുഴുമുറൈ സ്വദേശി അനിതയാണ് മരിച്ചത്.  നീറ്റ് പരീക്ഷക്കെതിരെ  സുപ്രീംകോടതിയെ സമീപിച്ച അനിതയാണ് ആത്മഹത്യ ചെയ്ത്. 

ഇംഗ്ലിഷില്‍ നീറ്റ് പരീക്ഷ നടത്തിയതിനാല്‍ നീറ്റ് റാങ്കിങ്ങില്‍ വളരെ താഴെയായിരുന്നു അനിതയുടെ സ്ഥാനം. ഇതുമൂലം പ്രവേശനം ലഭിക്കാതായതോടെയാണ് വിദ്യാര്‍ഥിനിയുടെ ആത്മഹത്യ. പ്ലസ് ടുവിന് 1200ല്‍ 1176 മാര്‍ക്ക്(98 ശതമാനം) നേടിയ വിദ്യാര്‍ഥിനിയാണ് അനിത. 

തമിഴ്‌നാട്ടിലടക്കം നീറ്റ് പരീക്ഷ ഇംഗ്ലീഷിലായിരുന്നു നടത്തിയത്. നീറ്റ് പ്രാദേശിക ഭാഷ ഉണ്ടാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതിന്റെ അടിസ്ഥാനതത്തിലായിരുന്നു ഇത്. എന്നാല്‍ തമിഴ് മീഡിയത്തില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് ഇത് ഇരുട്ടടിയായി. ഇത്തരത്തില്‍ പ്രാദേശിക ഭാഷയില്‍ നീറ്റ് പരീക്ഷ എഴുതാന്‍ സാധിക്കാത്തതിന്റെ പേരില്‍ പ്ലസ് ടുവിന് മികച്ച മാര്‍ക്ക് നേടിയ നിരവധി പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ അവസരം നഷ്ടപ്പെട്ടത്.

സ്പോട്ട് അഡ്മിഷന്‍ നീളുന്നു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിനുള്ള സ്പോട്ട് അഡ്മിഷൻ അനന്തമായി നീളുന്നു. ഒഴിവുള്ള എൻആർഐ സീറ്റുകൾ മെറിറ്റ് സീറ്റാക്കി മാറ്റുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മാനേജ്മെന്റുകൾ അറിയിച്ചു. ഇതിൽ ചട്ടലംഘനമില്ലെന്നാണ് പ്രവേശനപരീക്ഷാ കമ്മീഷണറുടെ മറുപടി.

മൂന്ന് ദിവസമായി രാപ്പകലില്ലാതെ തുടരുന്ന വിദ്യാർത്ഥികളുടേയും രക്ഷിതാക്കളുടേയും കാത്തിരിപ്പ്, പ്രവേശന നടപടികളിലെ തർക്കങ്ങൾ, ഒന്നിനും ഒരു ഉറപ്പുമില്ലാത്ത അവസ്ഥ, മാനേജ്മെന്റുകളുടെ വെല്ലുവിളി അങ്ങിനെ മുന്പെങ്ങും ഇല്ലാത്ത സർവ്വത്ര ആശയക്കുഴപ്പമാണ് സ്പോട്ട് അഡ്മിഷനിൽ

ഇന്നലെ രാത്രി തീരേണ്ട സ്പോട്ട് അഡ്മിഷൻ ഇങ്ങിനെ അനന്തമായി നീളുന്നത് ആദ്യമായി. ഒഴിവുള്ള എൻആർഐ സീറ്റുകളിലെ മെറിറ്റ് പ്രവേശനമാണ് മാനേജ്മെന്റ് ചോദ്യം ചെയ്യുന്നത്. അനാവശ്യമായ രേഖകൾ ആവശ്യപ്പെട്ട് എൻആർഐക്കാരെ മടക്കുകയാണെന്നാണ് ആക്ഷേപം. എന്നാൽ ബാക്കിയുള്ള എൻആർആ സീറ്റുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നടത്തുമെന്ന് നേരത്തെ വിജ്ഞാപനത്തിൽ പറഞ്ഞതായി പ്രവേശന പരീക്ഷാ കമ്മീഷണർ വിശദീകരിച്ചു. 

ചില മാനേജ്മെന്റുകൾ പ്രവേശനത്തിൽ നിന്നും പിൻവാങ്ങിയതായി അറിയിച്ചെങ്കിലും ഈ കോളേജുകളിലേക്ക് പ്രവേശനം നടത്താൻ തന്നെയാണ് സർക്കാർ തീരുമാനം. സർക്കാർ ഗ്യാരണ്ടി കൂടി പ്രഖ്യാപിച്ചതോടെ നേരത്തെ വിട്ടുപോയ വിദ്യാർത്ഥികൾ വീണ്ടും എത്തുന്നതും സമയം നീളാനുള്ള കാരണമാണ്. 

സമയപരിധി തീർന്നുള്ള പ്രവേശനം കോടതിയിൽ ചോദ്യം ചെയ്യുമെന്നാണ് മാനേജ്മെന്റുകളുടെ തീരുമാനം. എന്നാൽ തുടങ്ങിയ പ്രവേശനം പൂർത്തീകരിക്കാൻ സമയം എടുക്കുന്നതിൽ പ്രശ്നമില്ലെന്നാണ് സർക്കാർ വിശദീകരണം

ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി കുറച്ചു

 

തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി കുറച്ചു. നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു. ഇപ്പോൾ നിലവിലുള്ളതിൽ നിന്ന് 50 മീറ്റർ ആയി കുറിച്ചിരിക്കുന്നു. ആരാധനാലയങ്ങളും ബാറുകളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററാക്കി നിശ്ചയിച്ചത് 2011 ലായിരുന്നു. ഇതാണ് പുതിയ ഉത്തരവിലൂടെ പുതുക്കിയത്. ഫോര്‍ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ്.

എഐഎഡിഎംകെ വീണ്ടുമൊന്നായി

ജയലളിതയുടെ മരണത്തെ തുടര്‍ന്നുണ്ടായ ശശികളയുടെ താരദോയവും പനീര്‍ശെല്‍വത്തിന്റെ പുറത്ത് പോകലിനും ആന്റി ക്ലൈമാക്‌സ്. ദുഷ്ടശക്തികളെ പുറത്താക്കി തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഭരണ സ്ഥിരത ഉറപ്പാകുന്നു.

ശശികലയെ പുറത്താക്കി അവരുടെ പ്രധാന ശത്രുവായ ഒ പനീര്‍ശെല്‍വത്തെ പാര്‍ട്ടിയില്‍ തിരുകെ കൊണ്ടു വന്നാണ് ഇടപാടി പളനി സ്വാമി ലയനം പൂര്‍ത്തീകരിച്ചത്. ലയനത്തെ തുടര്‍ന്ന് ഒ പനീര്‍ശെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

പനീര്‍ശെല്‍വ പക്ഷത്തെ പാണ്ഢ്യരാജനും മന്ത്രിയായി സത്യ പ്രതിജ്ഞ ചെയ്തു. ശശികലയെ പുറത്താക്കാനുള്ള തീരുമാനം വന്നതോടെ ശശികലയുടെ മരുമകന്‍ ടി വി ദിനകരനുമായി 20 എംഎല്‍എംമാര്‍ കൂടിക്കാഴ്ച നടത്തി.

തമിഴിൽ താരമാവാൻ ടോവിനോ

ചുരുങ്ങിയെ കാലം കൊണ്ട് മലയാളത്തിലെ യുവ നടന്‍മാരുടെ ഇടയില്‍ മുന്‍ നിര സ്ഥാനം സ്വന്തമാക്കിയ യവിനോ തോമസ് തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു. അ അഭിയും അനുവും എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലില്‍ തമഴ് നടി പ്രിയ ബാജ്‌പേയാണ് ടോവിനയുടെ നായികയായി എത്തുന്നത്.

പൂര്‍ണമായും പ്രണയം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഗൗതം മേനോനാണ് സിനിമയുടെ മോഷന്‍ പോസ്റ്റര്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ധനുഷ് നിര്‍മ്മിക്കുന്ന മലയാള സിനിമയിലും ടോവിനോ തന്നെയാണ് നായകന്‍. ബി ആര്‍ വിജയലക്ഷമി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം യൂട്‌ലി ഫിലിംസ് നിര്‍മ്മിക്കും.

മുത്തലാഖ് നിരോധിച്ച് സുപ്രീം കോടതി വിധി

മുത്തലാഖ് നിരോധിച്ച് കൊണ്ടുള്ള ചരിത്ര പ്രധാനമായി വിധി സുപ്രീം കോടതിയില്‍ നിന്ന് പുറത്ത് വന്നു. സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. മുത്തലാഖിനെ എതിര്‍ത്ത് മൂന്ന് ജഡ്ജിമാര്‍ വിധി എഴുതിയപ്പോള്‍ രണ്ട് പേര്‍ അനുകൂലിച്ചു. എങ്കിലും ഭൂരിപക്ഷ തീരുമാന പ്രകാരം മുത്തലാഖ് നിയമവിരുദ്ധമാണെന്ന അന്തിമവിധിയിലേക്ക് സുപ്രീം കോടതി എത്തിച്ചേരുകയായിരുന്നു.

സൈറ ബാനു, അഫ്രീന്‍ റഹ്മാന്‍, ഇസ്രത് ജഹാന്‍, ഗുല്‍ഷന്‍ പ്രവീണ്‍,ഫര്‍ഹ ഫായിസ് എന്നിവര്‍ക്ക് പുറമെ 2015 ഒക്ടോബറില്‍ ജസ്റ്റിസുമാരായ അനില്‍ ആര്‍ ദാവെയും ആദര്‍ശ് കുമാര്‍ ഗോയലും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജികളും കോടതി പരിഗണിച്ചു. മുത്തലാണ് മതപരമായ മൗലിക അവകാശമാണെന്ന വാദവും കോടതി പരിഗണിച്ചു

മിറർ വാർത്ത

സത്യത്തിന്റെ മുഖവുമായി.., അനീതിക്കെതിരെ ഒരു പടവാൾ; മിറർ വാർത്ത

ഉടൻ വരുന്നു